കൊച്ചി : വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ടെർമിനലിൻ്റെ റെയിൽവേ ലൈന്‍ വേണ്ടി മുളവുകാട് വില്ലേജിൽ നിന്നും കുടി ഒഴിപ്പിക്കപ്പെട്ട 14 കുടുംബങ്ങൾക്ക് മുളവുകാട് കാട്ടാത്തുകടവിൽ അനുവദിച്ചിട്ടുള്ള പുനരുധിവാസ സൈറ്റ് ഇന്ന് (08/08/26) ഉച്ചയ്ക്ക് 12.30ന് ജില്ലാ കളക്ടർ സന്ദർശിക്കും. ജില്ലാ കളക്ടർ അധ്യക്ഷൻ ആയിട്ടുള്ള നിരീക്ഷണ സമിതിയുടെ കഴിഞ്ഞ (31/07/26) മീറ്റിങ്ങിൽ കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ ഉന്നയിച്ച നിർദ്ദേശത്തെ തുടർന്നാണ് സ്ഥല പരിശോനയ്ക്ക് കളക്ടർ എത്തുന്നത്. ......
ചെങ്ങന്നൂർ: നഗരസഭയിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു. ക്യാമ്പിലുള്ളവർ എല്ലാം വീടുകളിലേക്ക് മടങ്ങിയതിനെ തുടർന്നാണ് ക്യാമ്പിൻ്റെ പ്രവർത്തനം അവസാനിപ്പിച്ചത്. ......
മാന്നാർ: ശ്രീനാരായണ ഗുരുദേവൻ്റെ 172-ാമത് ജയന്തിയോടനുബന്ധിച്ച് അത്തം മുതൽ ചതയം വരെ 13 ദിനരാത്രങ്ങളിലായി നടക്കുന്ന ഗുരുവസന്തോത്സവം 2026 ൻ്റെ മത്സരങ്ങൾ 16 ഞായറാഴ്ച ആരംഭിക്കും. തിരുവാതിര,അത്തപ്പൂക്കളം,ദൈവദശകാലാപനം,ക്വിസ് മത്സരം ,മഹാകവി കുമാരനാശാൻ കൃതികൾ,ലളിതഗാനം,വഞ്ചിപ്പാട്ട് ഓണപ്പാട്ട്,ഉപന്യാസ മത്സരം ,ഗുരുദേവകൃതികളുടെ ആലാപനം- സിംഗിൾസ് സംഘം , പ്രസംഗമത്സരം ,ഭരതനാട്യമത്സരം, പ്രച്ഛന്നവേഷ മത്സരം,നാടോടി നൃത്ത മത്സരം,ചിത്രരചനാമത്സരം, പെയിൻ്റിംങ് മത്സരം,മിമിക്രി,മോണോ ആക്ട്,അന്താക്ഷരി തുടങ്ങി 20 ഓളം മത്സരങ്ങൾ ജൂനിയർ,സീനിയർ.മോസ്റ്റ് സീനിയർ വിഭാഗങ്ങളിലായി നടക്കും.30 ഓളം ടീമുകൾ പങ്കെടുക്കുന്ന തിരുവാതിര മത്സരം 553-ാം നമ്പർ പാവുക്കര ശാഖ ആഡിറ്റോറിയത്തിൽ നടക്കും. ......
കൊച്ചി: വനിതാ സംരംഭകരുടെ കേരളത്തിലെ പ്രമുഖ ലൈഫ്സ്റ്റൈൽ എക്സിബിഷനായ സീയ സീസൺസ് 15-ാം എഡിഷൻ 2026 ആഗസ്റ്റ് 8, 9 തീയതികളിൽ പനമ്പിള്ളി നഗറിലെ ദി അവന്യൂ സെന്റർ ഹോട്ടലിൽ നടക്കും. രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന എക്സിബിഷനിൽ കേരളത്തിനകത്തും പുറത്തും നിന്നുള്ള 100-ലധികം വനിതാ സംരംഭകർ അവരുടെ വ്യത്യസ്തവും നിലവാരമുള്ളതുമായ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും.
ഫാഷൻ, ലൈഫ്സ്റ്റൈൽ, ഹോം ഡെക്കർ, ജ്വല്ലറി, വെൽനസ്, ഗിഫ്റ്റിങ് തുടങ്ങി നിരവധി മേഖലകളിലെ പ്രീമിയം ബ്രാൻഡുകളും പുതുമുഖ സംരംഭകരും ഒരേ വേദിയിൽ അണിനിരക്കുന്ന ഈ എക്സിബിഷൻ സന്ദർശകർക്ക് മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കും. ......
അപ്പോളോ കമ്പനിക്ക് സമീപം റോഡ് അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രത്യേക സുരക്ഷാ പരിശോധന നടത്തി. നിലവിലുള്ള ഗതാഗത ക്രമീകരണങ്ങളും റോഡ് സുരക്ഷാ സംവിധാനങ്ങളും സമഗ്രമായി വിലയിരുത്തുന്നതിന്റെയും അപകടസാധ്യതകൾ കണ്ടെത്തി പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിന്റെയും ഭാഗമായാണ് പരിശോധന നടത്തിയത്.എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ......
തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കാണാതായ ജോണിന്റെ മകളെ ഫോണിൽ വിളിച്ച മുഖ്യമന്ത്രി, തെരച്ചിൽ കൂടുതൽ ഊർജിതമാക്കുമെന്നും സർക്കാർ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി രക്ഷാദൗത്യം തുടരുമെന്നും ഉറപ്പ് നൽകി.
അതേസമയം, രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന ആവശ്യവുമായി കേരള കത്തോലിക്ക മെത്രാൻ സമിതി (കെസിബിസി) രംഗത്തെത്തി. ......
പ്രധാന ആകർഷണങ്ങൾ:
• സിയറ ജൂബിലി എഡിഷൻ, നെക്സോൺ ക്യാമോ എഡിഷൻ, പഞ്ച് എച്ച്.ബി.എക്സ്. പാക്ക് എന്നിവയുൾപ്പെടെയുള്ള പ്രത്യേക പതിപ്പുകൾ സ്വന്തമാക്കാം.
• ടാറ്റ മോട്ടോഴ്സിന്റെ കാറുകൾ, എസ്യുവികൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിൽ 2.25 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ.
• ഓണം ബുക്കിങ്ങുകൾക്ക് മുൻഗണനാ ഡെലിവറി.
• ആകർഷകമായ ഫിനാൻസ് പദ്ധതികൾ, കുറഞ്ഞ ഇ.എം.ഐ, പ്രത്യേക പലിശ നിരക്കുകൾ, ദീർഘിപ്പിച്ച തിരിച്ചടവ് കാലാവധി, ഫ്ലെക്സിബിൾ പേയ്മെന്റ് പദ്ധതികൾ.
• കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേക ഫെസ്റ്റീവ് പോപ്പ്-അപ്പ് സ്റ്റോറുകൾ.
• ഓണം ആനുകൂല്യങ്ങൾ 2026 ഓഗസ്റ്റ് മുഴുവൻ ലഭ്യമാണ്.
കൊച്ചി : കേരളത്തിലെ കുടുംബങ്ങൾ ഓണം ആഘോഷിക്കാൻ ഒരുങ്ങുന്ന വേളയിൽ, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ്, ഇന്ത്യയിലെ സുരക്ഷിതവും വൈവിധ്യമാർന്നതുമായ കാറുകൾ, എസ്യുവികൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ ശ്രേണിയിൽ പ്രത്യേക ഓണം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ......
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായ ശ്രുതി ഹാസൻ 15 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. തന്റെ പേരിനും പ്രശസ്തിക്കും കളങ്കം ഉണ്ടാക്കുന്ന തരത്തിൽ AI സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ, ചിത്രം, ശബ്ദം തുടങ്ങിയവ സൃഷ്ടിച്ച് ഇന്റർനെറ്റിൽ വൈറലായതിനെ തുടർന്നാണ് ഹർജി നൽകിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), ഡീപ് ബാഗ് ടെക്നോളജി എന്നിവ ഉപയോഗിച്ച് തൻ്റെ മുഖം മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളും വീഡിയോകളും സൃഷ്ടിച്ച് തന്റെ അനുവാദമില്ലാതെ വിൽക്കുകയും, വ്യാജ പരസ്യങ്ങൾ നൽകുകയും ചെയ്യുന്നതിന് എതിരായാണ് ശ്രുതിഹാസൻ കോടതി കയറിയിരിക്കുന്നത്. ......
സ്വാതന്ത്ര്യവും സമത്വവും സമാധനവും ഉറപ്പാക്കുന്ന കാര്യത്തില്‍ സമൂഹത്തിന് റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഏറ്റെടുക്കുന്ന ഏതൊരു ദൗത്യവും അച്ചടക്കത്തോടെയും കര്‍മ്മ ധീരതയോടെയും വിജയകരമായി നടപ്പാക്കുന്നതില്‍ കേരള പോലീസ് എന്നും മാതൃക കാണിച്ചിട്ടുണ്ട്. ......